
ക്രിക്കറ്റ് കളിക്കവെ മലയാളി യുവാവ് ന്യൂസിലന്റില്‍ മരിച്ചു
ന്യൂസിലന്റ് സൗത്ത് ഐലന്റിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗ്രീന്‍ ഐലന്റ് ക്ലബ്ബിനു വേണ്ടി കളിക്കവെയാണ് കുഴഞ്ഞുവീണ് മരിച്ചത്

കൊച്ചി: ന്യൂസിലന്റിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞുവീണു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെയും വത്സലയുടെയും മകന്‍ ഹരീഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് ദുരന്തം.
ന്യൂസിലന്റ് സൗത്ത് ഐലന്റിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗ്രീന്‍ ഐലന്റ് ക്ലബ്ബിനു വേണ്ടി കളിക്കവെയാണ് കുഴഞ്ഞുവീണ് മരിച്ചത്. സ്റ്റേഡിയത്തിലുണ്ടായിരുന്ന വൈദ്യസംഘം രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും മൈതാനത്തുതന്നെ മരണം സംഭവിച്ചു.
മികച്ച ഓള്‍റൗണ്ടറായ ഹരീഷ്, ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. സതേണ്‍ ഡിസ്ട്രിക്ട് ഹെല്‍ത്ത് ബോര്‍ഡിലെ നഴ്‌സ് ചങ്ങാനേശ്ശരി സ്വദേശി നിഷയാണ് ഭാര്യ. അഞ്ച് വര്‍ഷം മുന്‍പാണ് ഹരീഷ് ന്യൂസിലന്റില്‍ എത്തിയത്. ഓട്ടാഗോ ഡെയ്‌ലി ടൈം പ്രസിലെ ജീവനക്കാരനാണ്. 3 വയസ്സുള്ള ഗൗരി എക മകളാണ്. നാളെ പുലര്‍ച്ചെ മൃതദേഹം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


