ഗണേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് വിഎം സുധീരന്‍

യുവാവ് നല്‍കിയ പരാതിയില്‍ ഗണേശിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Last Updated :20 January 2024, 12:14 am IST
Edited by :migrator

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ അമ്മയുടെ മുന്നിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പത്തനാപുരം എംഎല്‍എ കെബി ഗണേശ് കുമാറിനെതിരെ നിയമാനുസൃതമായ നടപടി വേണമെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു. സംഭവത്തില്‍ അനന്തകൃഷ്ണനാണ് ആദ്യം എംഎല്‍എയുടെ മര്‍ദ്ദനമേറ്റത്. ഇതിനെ തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയില്‍ ഗണേശിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അഞ്ചലിന് സമീപം അഗസ്ത്യക്കോടായിരുന്നു സംഭവം. എംഎല്‍എയുടെ ഡ്രൈവറുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അനന്തകൃഷ്ണന്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബന്ധപ്പെട്ടെ എംഎല്‍എക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് മര്‍ദ്ദനമേറ്റ അനന്തകൃഷ്ണനും അമ്മ ഷീനയും നേരത്തെ പരാതി നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഗണേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് വിഎം സുധീരന്‍