ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു

നാദാപുരം കുനിയില്‍ സ്വദേശി മജീദ് മൊയ്തു ദുബായില്‍ മരിച്ചു. 47 വയസ്സായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:23 am IST

ദുബായ്  : ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു. നാദാപുരം കുനിയില്‍ സ്വദേശി മജീദ് മൊയ്തു ദുബായില്‍ മരിച്ചു. 47 വയസ്സായിരുന്നു.

തലശ്ശേരി പാനൂര്‍ സ്വദേശി അഷ്‌റഫ് എരഞ്ഞൂര്‍ കുവൈറ്റില്‍ കൊറോണ ബാധിച്ച് മരിച്ചു. 51 വയസ്സായിരുന്നു. എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ ഒമാനിലാണ് മരിച്ചത്. 31 വയസ്സായിരുന്നു.

രണ്ടു ദിവസത്തിനിടെ ഗള്‍ഫില്‍ മരിച്ചത് ഏഴു മലയാളികളാണ്. ഇതോടെ ഗള്‍ഫില്‍ മരിച്ച ആകെ മലയാളികളുടെ എണ്ണം 79 ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു