നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയെ 13മണിക്കൂര്‍ ചചോദ്യം ചെയ്തിരുന്നു

Last Updated :19 January 2024, 11:58 pm IST

News Now

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനായി സംവിധായകന്‍ നാദിര്‍ഷ ആലുവ പൊലീസ് ക്ലബിലെത്തി. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നാദിര്‍ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യില്ല. 

നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയെ 13മണിക്കൂര്‍ ചചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപിന്റേയും മുഖ്യപ്രതി സുനില്‍കുമാറിന്റെയും നാദിര്‍ഷയുടെ മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നാദിര്‍ഷായ്ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്.

തന്നെ അറസ്റ്റ് ചെയ്യാനാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന ഭീതിയെ തുടര്‍ന്നാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.നടിയെ ആക്രമിക്കാനുളള ക്വട്ടേഷന്‍ തുകയായി 25,000 രൂപ നാദിര്‍ഷ തനിക്ക് കൈമാറിയിരുന്നെന്ന് സുനില്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. നാദിര്‍ഷയുടെ ജാമ്യാപേക്ഷ 18 നാണ് പരിഗണിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യം ചെയ്യലിന് ഹാജരായി നാദിര്‍ഷ;അറസ്റ്റുണ്ടാകില്ല