പണിമുടക്ക് പിൻവലിക്കില്ല. കെഎസ്ആർടിസിയെ തകർക്കാനുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തുന്നതെന്നും തൊഴിലാളി സംഘടനകൾ

Last Updated :20 January 2024, 7:54 am IST

News Now

തിരുവനന്തപുരം : കെഎസ് ആര്‍ടിസിയിലെ ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് ഒഴിവാക്കാൻ എംഡി ടോമിൻ തച്ചങ്കരി നടത്തിയ ചർച്ച പരാജയപ്പെട്ടു. പണിമുടക്ക് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാർ വ്യക്തമാക്കി. സമരത്തിൽ നിന്നും പിന്മാറില്ല. പണിമുടക്ക് പിൻവലിക്കില്ല. കെഎസ്ആർടിസിയെ തകർക്കാനുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തുന്നതെന്നും തൊഴിലാളി സംഘടനകൾ ആരോപിച്ചു. 

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം, ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലൂടെയുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണു സമിതി മുന്നോട്ടുവച്ചിട്ടുള്ളത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവയാണ് സംയുക്ത സമിതിയിലുള്ളത്.

 കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സമരസമിതി ആരോപിച്ചു.ഇതുവരെ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രി തയാറായിട്ടില്ലെന്നും തൊഴിലാളി യൂണിയനുകൾ പരാതിപ്പെട്ടു. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോര്‍പറേഷനു  പണിമുടക്ക് താങ്ങാനാവാത്തതിനാല്‍ പിന്മാറണമെന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചർച്ച പരാജയം ; ഇന്ന് അർധ രാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്