
ജോലി മതി ലഹരി; കൈ നിറയെ സമ്മാനം; ലഹരി വിരുദ്ധ സേനയുമായി സർക്കാർ
ലഹരിക്ക് അടിമകളായ ഉദ്യോഗസ്ഥരെ മോചിപ്പിക്കാൻ എക്സൈസ് വകുപ്പ് ലഹരി വിരുദ്ധ സേന രൂപീകരിക്കുന്നു

പാലക്കാട്: ലഹരിക്ക് അടിമകളായ ഉദ്യോഗസ്ഥരെ മോചിപ്പിക്കാൻ എക്സൈസ് വകുപ്പ് ലഹരി വിരുദ്ധ സേന രൂപീകരിക്കുന്നു. പൊലീസിലടക്കം സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലുമാണ് സേന വരുന്നത്. എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ, ഓഫീസിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ, അതതു തദ്ദേശ വാർഡ് അംഗം എന്നിവരാണു സേനയിലുണ്ടാകുക.
ലഹരി ഉപേക്ഷിക്കുന്ന ഉദ്യോഗസ്ഥർക്കു സമ്മാനങ്ങൾ നൽകും. ഉദ്യോഗസ്ഥൻ ലഹരി ഉപേക്ഷിച്ചില്ലെങ്കിൽ വിവരം സേനയുടെ ജില്ലാ ചുമതലയുള്ള എക്സൈസ് ഡപ്യൂട്ടി കമ്മീഷണർക്കു കൈമാറണം. വകുപ്പു മേലധികാരികളുടെ അനുമതിയോടെ എക്സൈസ് അവർക്കു കൗൺസലിങ്ങും ചികിത്സയും ഉറപ്പാക്കും. 10 ഉദ്യോഗസ്ഥരുള്ള ഓഫീസിൽ കുറഞ്ഞതു രണ്ട് പേരെ സേനയിൽ ഉൾപ്പെടുത്തും.
പൊതുജനങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനത്തെ എല്ലാ വാർഡുകളിലും സമാന രീതിയിൽ സേന രൂപീകരിക്കുന്നുണ്ട്. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ ഉൾപ്പെടെ സംസ്ഥാനത്തെ 21,871 വാർഡുകളിലും സേന രൂപീകരിക്കും.
ബോധവത്കരണം, ലഹരി വിൽപന തടയൽ, വിൽപന സംബന്ധിച്ച രഹസ്യ വിവരങ്ങൾ ഉദ്യോഗസ്ഥർക്കു കൈമാറൽ എന്നിവയാണു സേനയുടെ ജോലി. ഇവർക്കു യാത്രാച്ചെലവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകും. ഈ മാസം 30നു പ്രാരംഭ നടപടി തുടങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News


'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍
