
ഡിസംബർ 26ന് ശബരിമല നട നാല് മണിക്കൂർ അടച്ചിടും
രാവിലെ 7:30 മുതൽ 11:30 വരെയാണ് ക്ഷേത്രനട അടച്ചിടുക

പത്തനംതിട്ട: ഡിസംബർ 26-ാം തിയതി വ്യാഴാഴ്ച ശബരിമല ക്ഷേത്ര നട നാല് മണിക്കൂർ അടച്ചിടും. സൂര്യഗ്രഹണം കണക്കിലെടുത്താണ് നട അടച്ചിടുന്നത്. രാവിലെ 7:30 മുതൽ 11:30 വരെയാണ് ക്ഷേത്രനട അടച്ചിടുക.
പുലർച്ചെ മൂന്നു മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിച്ച് 7.30ന് അടയ്ക്കും. ഗ്രഹണസമയം കഴിഞ്ഞ് 11.30ന് ക്ഷേത്രനട തുറന്ന് പുണ്യാഹം കഴിഞ്ഞതിനു ശേഷം മാത്രമായിരിക്കും ഉച്ചപൂജയ്ക്കുള്ള നിവേദ്യാദികൾ പാകം ചെയ്യുക. ഇതനുസരിച്ച് പൂജാസമയങ്ങൾ ക്രമീകരിക്കും.
ഈ വർഷം ഡിസംബർ 26ന് രാവിലെ 8.06 മുതൽ 11.13 വരെയാണ് സൂര്യഗ്രഹണം. ഈ സമയം ശബരിമല ക്ഷേത്രത്തിൽ നട തുറന്നിരിക്കുന്നത് ഉചിതമല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം നട അടച്ചിടാൻ അനുമതി നൽകുകയായിരുന്നു. മാളികപ്പുറം, പമ്പ തുടങ്ങിയ മറ്റ് ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതൽ 11.30 വരെ നട അടച്ചിടും. മണ്ഡലപൂജയുടെ തലേ ദിവസമാണ് നട അടച്ചിടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

നാന പടേക്കറുടെ സംസ്കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്



