തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യണമെന്ന് കുമ്മനം

വെളിപ്പെടുത്തലിന് പുറകില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരല്ല - തച്ചങ്കരിയുടെ മേലുദ്യോഗസ്ഥനായിരുന്ന ആളാണ് - അതിനാല്‍ തന്നെ ഇത് അതീവ ഗുരുതരമാണ്

Last Updated :19 January 2024, 11:56 pm IST

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയെ ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് എഡിജിപി മോഷ്ടിച്ച് കടത്തിയെന്ന സെന്‍കുമാറിന്റെ വളിപ്പെടുത്തല്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും കുമ്മനം പറഞ്ഞു.

വെളിപ്പെടുത്തലിന് പുറകില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരല്ല. തച്ചങ്കരിയുടെ മേലുദ്യോഗസ്ഥനായിരുന്ന ആളാണ്. അതിനാല്‍ തന്നെ ഇത് അതീവ ഗുരുതരമാണ്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച തച്ചങ്കരിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംഭവത്തില്‍ സെന്‍കുമാറിനെ കേസില്‍ കക്ഷിയാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യണമെന്ന് കുമ്മനം