തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനയുകയാണെന്ന് നടന്‍ ദിലീപ്

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ചില മാധ്യമങ്ങള്‍ ഇല്ലാക്കഥ മെനയുകയാണെന്ന് നടന്‍ ദിലീപ്. 

Last Updated :19 January 2024, 11:53 pm IST
Edited by :migrator

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ചില മാധ്യമങ്ങള്‍ ഇല്ലാക്കഥ മെനയുകയാണെന്ന് നടന്‍ ദിലീപ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമാ മേഖലയില്‍ ഇങ്ങനെയൊരു കാര്യം ഒരിക്കലും സംഭവിക്കുമെന്ന് കരുതിയതല്ല. സഹപ്രവര്‍ത്തകയ്ക്ക് നേരിട്ട മോശം അനുഭവത്തില്‍ അമ്മയിലെ അംഗങ്ങളും ഒപ്പം ചലച്ചിത്ര മേഖല തന്നെ അപലപിക്കുകയും ഒരുമയോടെ മുന്നോട്ട് പോവുകയുമാണ് ചെയ്യുന്നത്. അതിനിടയില്‍ ചില മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചേര്‍ന്ന് തന്നെ കരിവാരി തേക്കുകയാണെന്നാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനയുകയാണെന്ന് നടന്‍ ദിലീപ്