
പൃഥ്വി തിരുത്തുന്നു, സിനിമകളില്‍ ഇനി സ്ത്രീവിരുദ്ധത ഉണ്ടാവില്ല
മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സ്ത്രീ വിരുദ്ധത ഇനി തന്റെ സിനിമയില്‍ ഉണ്ടാകില്ലെന്ന് പൃഥ്വിരാജ്

കൊച്ചി: തന്റെ സിനിമകളില്‍ ഇനി സ്ത്രീവിരുദ്ധതയുണ്ടാകില്ലെന്ന് നടന് പൃഥ്വിരാജ്. വിവാദങ്ങള്‍ക്കൊടുവില്‍ ആദം സിനിമയുടെ ഷൂട്ടിങ് ലോക്കേഷനിലേക്കെത്തുന്ന നടിക്ക് പിന്തുണയറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സ്ത്രീ വിരുദ്ധത ഇനി തന്റെ സിനിമകളിലുണ്ടാകില്ലെന്ന് പൃഥ്വി വ്യക്തമാക്കുന്നത്.
നടിക്കെതിരായ ആക്രമണത്തിനെതിരെ നിലപാടെടുത്ത് സിനിമാ താരങ്ങള്‍ രംഗത്തെത്തിയപ്പോഴും മലയാള സിനിമകളില്‍ നിറയുന്ന സ്ത്രീ വിരുദ്ധത ആദ്യം ഒഴിവാക്കണം എന്നായിരുന്നു സോഷ്യല്‍ മീഡിയകളിലടക്കം ഉയര്‍ന്ന വിമര്‍ശനം. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പല സിനിമകളിലും സംഭാഷണങ്ങളായി തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അതിന് തീയറ്ററില്‍ ലഭിച്ച കയ്യടിക്കടക്കം താന്‍ തലകുനിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു.
ഒരു വ്യക്തിയോ, ഒരു സംഭവമോ അല്ല, നമ്മളാണ് നമ്മുടെ ജീവിതം തീരുമാനിക്കേണ്ടതെന്ന വാക്കുകള്‍ സമാന അനുഭവങ്ങളുള്ള ഒരുപാട് പേര്‍ക്ക് കരുത്താകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പൃഥ്വി കുറിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

