ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് അഗംത്വം നല്‍കിയത്.

Last Updated :20 January 2024, 8:32 am IST

News Now

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവല്ലം വാര്‍ഡ് കൗണ്‍സിലര്‍ നെടുമം മോഹനനാണ് ബിജെപിയിലെത്തിയത്. 

ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് അഗംത്വം നല്‍കിയത്. കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചാണ് മോഹനന്‍ ബിജെപിയിലേക്കെത്തിയത്. സിപിഎമ്മിന്റെ ബി ടീമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് എന്ന് മോഹനന്‍ ആരോപിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം സിപിഎം നഗരസഭ ഭരിച്ചത് കോണ്‍ഗ്രസിന്റെ സഹായത്തോടെയാണെന്നും മോഹനന്‍ ആരോപിച്ചു. 

ഇദ്ദേഹം നേരത്തെയും ബിജെപി നേതാവ് തന്നെയായിരുന്നു, കോണ്‍ഗ്രസിലേക്ക് വന്ന് കൗണ്‍സിലര്‍ ആയതാണെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ശക്തമായ മത്സരംം നടത്തുന്ന ബിജെപി, ഇത്തവണ നഗരസഭ പിടിക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞതവണ വിമത നീക്കങ്ങളില്‍പ്പെട്ട കോണ്‍ഗ്രസ്, ശക്തമായ മടങ്ങിവരവിന് ശ്രമിക്കുന്നതിനിടെയാണ് കൗണ്‍സിലര്‍ ബിജെപിയിലേക്ക് പോയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു