പട്ടിണി സമരം നടത്തുകയായിരുന്ന യൂത്ത്‌കോണ്‍ഗ്രസ് സമരപ്പന്തലിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്

Last Updated :20 January 2024, 8:29 am IST

News Now

തിരുവനന്തപുരം: പട്ടത്ത് പിഎസ് സി ഓഫീസിന് മുന്നില്‍ യുത്ത്‌കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം. പിഎസ് സി ഉദ്യോഗാര്‍ത്ഥി എസ് അനു ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് പട്ടിണി സമരം നടത്തുകയായിരുന്ന യൂത്ത്‌കോണ്‍ഗ്രസ് സമരപ്പന്തലിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രകടനം. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ സമരപ്പന്തലിലേക്ക് മാര്‍ച്ച് നടത്തിയത്. സംഘര്‍ഷസ്ഥലത്തുനിന്ന് എംഎല്‍എ ഷാഫി പറമ്പില്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് യുത്ത്‌കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം