ജില്ലയിലെ മറ്റൊരു പ്രധാനപ്പെട്ട ഹാർബറായ ശക്തികുളങ്ങരയും അടച്ചിട്ടിരിക്കുകയാണ്

harbour
Last Updated :20 January 2024, 8:29 am IST

News Now

കൊല്ലം : കൊല്ലം ജില്ലയിലെ  നീണ്ടകര, അഴീക്കൽ ഹാർബറുകൾ അടച്ചു. തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.  രണ്ടു ദിവസത്തേക്കാണ് ഹാർബറുകൾ അടച്ചത്. ഇന്ന് പ്രദേശത്തെ കൂടുതൽ ആളുകളിൽ ആന്‍റിജന്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ജില്ലയിലെ മറ്റൊരു പ്രധാനപ്പെട്ട ഹാർബറായ ശക്തികുളങ്ങരയും അടച്ചിട്ടിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് ശക്തികുളങ്ങര മത്സ്യ ബന്ധന തുറമുഖത്ത്  പതിനാല് തൊഴിലാളികള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.  മൂന്ന് ഹാർബറുകളുടെ പ്രവർത്തനം ഒരേ സമയം തടസപ്പെട്ടത് മൽസ്യ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാന്‍ ഹാര്‍ബറുകളില്‍ മത്സ്യ വിപണനത്തിനായി കൂടുതല്‍ കൗണ്ടറുകള്‍  തുറക്കാനാണ്  ജില്ലാഭരണ കൂടത്തിന്‍റെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലാളികൾക്ക് കോവിഡ് ;  നീണ്ടകര, അഴീക്കൽ ഹാർബറുകൾ അടച്ചു