ദിലീപിന് പിന്തുണയുമായി വീണ്ടും ലാല്‍ജോസ്

സിനിമയോടൊപ്പം അവനോടൊപ്പമെന്നാണ് ലാല്‍ജോസ് പറയുന്നത് - ദിലീപ് ചിത്രം രാമലീല നാളെ തീയേറ്ററില്‍ എത്തും

Last Updated :19 January 2024, 11:58 pm IST

കൊച്ചി: ദിലീപിന്റെ രാമലീല നാളെ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ റിലീസിംഗുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തുടരുന്നതിനിടെയാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ കത്തിക്കണമെന്നതുള്‍പ്പെടെ നിരവധി പേര്‍ ചിത്രത്തിനെതിരെ എത്തിയപ്പോള്‍ സിനിമാരംഗത്തുള്ളവര്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. മഞ്ജു വാരിയര്‍, ജോയ് മാത്യു, ആഷിക്ക് അബു തുടങ്ങി പ്രമുഖര്‍ സിനിമയ്ക്ക് പിന്തുണ പ്രഖ്യാച്ചിരുന്നു. ഇപ്പോഴിതാ ലാല്‍ ജോസും ദിലീപിനായി രംഗത്തെത്തിയിരിക്കുകയാണ്

സിനിമയ്‌ക്കൊപ്പം മാത്രമല്ല അവനോടൊപ്പം എന്നാണ് ലാല്‍ ജോസ് കുറിച്ചത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍  ദിലീപിന് പിന്തുണ പ്രഖ്യാപിച്ച ചുരുക്കം ചില സിനിമാപ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം.സൂപ്പര്‍താര പോരാട്ടങ്ങള്‍ക്ക് വേദിയായ മലയാളസിനിമയില്‍ മഞ്ജുദിലീപ് ചിത്രങ്ങള്‍ ചരിത്രത്തിലാദ്യമായി നേര്‍ക്കുനേര്‍ എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. മഞ്ജുവാരിയര്‍ പ്രധാനവേഷത്തിലെത്തുന്ന ഉദാഹരണം സുജാതയും നാളെ തിയേറ്ററുകളിലെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ദിലീപിന് പിന്തുണയുമായി വീണ്ടും ലാല്‍ജോസ്