ദേശീയപാതയിൽ ഇനി സൗജന്യ യാത്രയില്ല ; ടോൾ പിരിവ് പുനസ്ഥാപിച്ചു

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ടോള്‍പിരിവ് വീണ്ടും ആരംഭിക്കാന്‍ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടത്

Last Updated :20 January 2024, 8:22 am IST

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവെച്ചിരുന്ന ടോള്‍ പിരിവ് ഇന്നുമുതല്‍ പുനഃരാരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ടോൾ പിരിവ് നിർത്തിവെച്ചിരുന്നത്.  കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ടോള്‍പിരിവ് വീണ്ടും ആരംഭിക്കാന്‍ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടത്.

ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തില്‍ ടോള്‍ പിരിക്കാതിരുന്നാല്‍ 1800 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതേസമയം ടോള്‍ പിരിവില്‍ ഒരു മാസത്തേക്ക് കൂടി ഉളവ് വേണമെന്ന് വാഹന ഉടമകളുടെ ദേശീയ സംഘടനകള്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് നിലവില്‍ 95 ലക്ഷം ട്രക്കുകളാണ് ഓടുന്നത്. അവശ്യവസ്തുക്കളുടെ നീക്കമാണ് കൂടുതല്‍ നടക്കുന്നത് എന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ദേശീയപാതയിൽ ഇനി സൗജന്യ യാത്രയില്ല ; ടോൾ പിരിവ് പുനസ്ഥാപിച്ചു