
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവം കൊലച്ചതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
സര്‍ക്കാരിന്റെ കൊലച്ചതിക്കെതിരായി പ്രതികരണം ഉയരണം. ഇക്കാര്യത്തില്‍ ശബരിമല കര്‍മ സമിതി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ എടുക്കുന്ന തീരുമാനത്തെ വിജയിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങണം. നിയമാധിഷ്ഠിതമായ പ്രതിഷേധമാണ് ഉയര്‍ന്നുവരേണ്ടതെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
ഭരണകൂടത്തിന്റെ കൊലച്ചിരിയാണ് നടക്കുന്നത്. ഓരോ വിശ്വാസിയും അതിനോടു പ്രതികരിക്കണം. ഇക്കാര്യത്തില്‍ ഹിന്ദു സംഘടനകള്‍ ആലോചിച്ചു തീരുമാനമെടുക്കും. ഈ തീരുമാനത്തെ ബിജെപി പിന്തുണയ്ക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ജനങ്ങള്‍ മണ്ടന്മാരല്ല. പ്രബുദ്ധരായ ജനങ്ങള്‍ ഇതിനു മറുപടി നല്‍കും. യുവതീപ്രവേശനം സര്‍ക്കാര്‍ ആസൂത്രിതമായി നടപ്പാക്കിയതാണ്. സിപിഎം എത്രയോ കാലമായി ശബരിമലയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാടു ശരിയായിരുന്നുവെന്ന് ഇപ്പോള്‍ എല്ലാവര്ക്കും ബോധ്യമായിട്ടുണ്ട്. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന പ്രതികരണം അതാണ് തെളിയിക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അവകാശപ്പെട്ടു.
നട അടയ്ക്കും മുമ്പ് തന്ത്രി തന്നോട് ആലോചിച്ചിട്ടില്ല. ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞാണ് അറിയുന്നത്. തന്ത്രി എന്തുകൊണ്ട് നടയടച്ചു എന്ന കാര്യം തന്ത്രിയോടു ചോദിക്കണമെന്ന് ശ്രീധരന് പിള്ള പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



