
News Now
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്സിപ്പല് സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു. ഇന്നുച്ചക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്കിയത്. പൊളിറ്റിക്കല് സെക്രട്ടറിയുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്ന്നാണ് രാജിയെന്നാണ് വിവരം. പ്രധാനപ്പെട്ട ഫയലുകള് കാണിക്കാത്തതും രാജിക്ക് കാരണമായെന്നാണ് റിപ്പോര്ട്ടുകള്. അതേസമയം തിരഞ്ഞെടുപ്പ് കഴിയും വരെ സ്ഥാനത്ത് തുടരാന് മുഖ്യമന്ത്രി നളിനി നെറ്റോയ്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.
ഒന്പത് വര്ഷം സംസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര് ആയിരുന്ന നളിനി സംസ്ഥാനത്ത് ആ സ്ഥാനത്ത് ഇരുന്ന ആദ്യ വനിതയുമാണ്. 2015ല് ആഭ്യന്തര വകുപ്പ് അഡീഷനല് ചീഫ് സെക്രട്ടറിയായിരുന്നു. പിന്നീട് വിരമിച്ചതിന് ശേഷം പണറായി സര്ക്കാര് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ. തിരുവനന്തപുരം ജില്ലാ കളക്ടര്, സംസ്ഥാന ടൂറിസം ഡയറക്ടര്, നികുതി, സഹകരണ രജിസ്ട്രേഷന്, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളില് സെക്രട്ടറി എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


