
'നായയുടെ വാല് എത്രകാലം ഓടക്കുഴലില്‍ ഇട്ടാലും നേരെയാവില്ല'
പുരോഗമന സമൂഹത്തിന് ചേരുന്ന സംഘടനയല്ല ആര് എസ് എസ്. ഇവരെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും ജയരാജന് ആവശ്യപ്പെട്ടു

കണ്ണൂര്‍ : നായയുടെ വാല് എത്രകാലം ഓടക്കുഴലില്‍ ഇട്ടാലും നേരെയാവില്ല എന്നൊരു ചൊല്ലുണ്ട്. അത് പോലെയാണ് ആര് എസ് എസിന്റെ സ്വഭാവം.അവരുടെ ആക്രമണ സ്വഭാവം ഒരു കാലത്തും മാറില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. സിപിഎം നേതാവ് ബാബുവിന്റെ കൊലപാതകത്തെ അപലപിച്ച് ഫെയ്സ് ബുക്കിലിട്ട പോസ്റ്റിലാണ് ആര്‍എസ്എസിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. പുരോഗമന സമൂഹത്തിന് ചേരുന്ന സംഘടനയല്ല ആര് എസ് എസ്. ഇവരെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും ജയരാജന് ആവശ്യപ്പെട്ടു.
കൂത്തുപറമ്പ് തോക്കിലങ്ങാടി ഹൈസ്കൂളില്‍ നടന്ന ആര് എസ് എസ് ആയുധ പരിശീലന ക്യാമ്പ് സമാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സിപിഎം നേതാവ് ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതില്‍ ആര് എസ് എസ്/ബിജെപി നേതൃത്വത്തിന് കൃത്യമായ പങ്കുണ്ട്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലയില്‍ നിലനിന്ന സമാധാന അന്തരീക്ഷമാണ് ഇവര്‍ നശിപ്പിച്ചത്. ജയരാജന് കുറ്റപ്പെടുത്തി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'നായയുടെ വാല് എത്രകാലം ഓടക്കുഴലില്‍ ഇട്ടാലും നേരെയാവില്ല' എന്നൊരു ചൊല്ലുണ്ട്. അത് പോലെയാണ് ആര് എസ് എസിന്റെ സ്വഭാവം.അവരുടെ ആക്രമണ സ്വഭാവം ഒരു കാലത്തും മാറില്ല.പുരോഗമന സമൂഹത്തിന് ചേരുന്ന സംഘടനയല്ല ആര് എസ് എസ്. ഇവരെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ട് വരണം.
കൂത്തുപറമ്പ് തോക്കിലങ്ങാടി ഹൈസ്കൂളില്‍ നടന്ന ആര് എസ് എസ് ആയുധ പരിശീലന ക്യാമ്പ് സമാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സ:ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഇതില്‍ ആര് എസ് എസ്/ബിജെപി നേതൃത്വത്തിന് കൃത്യമായ പങ്കുണ്ട്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലയില്‍ നിലനിന്ന സമാധാന അന്തരീക്ഷമാണ് ഇവര്‍ നശിപ്പിച്ചത്.സിപിഐ(എം) അങ്ങേയറ്റം ക്ഷമ കാണിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്ക് ഈ നാടിനോടും ജനങ്ങളോടും ഉത്തരവാദിത്വവും പ്രതിബദ്ധതയും ഉണ്ട്.
ആര് എസ് എസ് കാട്ടാളത്തത്തിനെതിരെ മുഴുവനാളുകളും സമാധാനപരമായി പ്രതിഷേധിക്കണം.സമാധാനം നിലനിര്‍ത്തുന്നതിന് സിപിഐ(എം) പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ വശം വദരാവാതെ സഹിഷ്ണുതയോടെ
പ്രവര്‍ത്തിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



