സ്‌റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം

Last Updated :20 January 2024, 7:56 am IST

News Now

കോട്ടയം: നാളെ സംസ്ഥാനവ്യാപകമായി ചരക്കുലോറികള്‍ പണിമുടക്കുന്നു. സ്‌റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധസമരം.  

സംസ്ഥാനത്ത് അന്യായമായി ലോറി ഉടമകളില്‍നിന്നും തൊഴിലാളികളില്‍നിന്നും പിരിച്ചെടുക്കുന്ന ചായപൈസ, അട്ടിമറിക്കൂലി, കെട്ടുകാശ് എന്നീ വിപത്തുകള്‍ തുടച്ചു നീക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരാഹ്വാനം. സംസ്ഥാനത്തെ ഏഴോളം സംഘടനകള്‍ ചേര്‍ന്നു നടത്തുന്ന സമരത്തില്‍ കോട്ടയം ജില്ലാ ലോറി ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള പതിനായിരത്തോളം ചരക്കു വാഹനങ്ങള്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ഗിരീഷ് ഏറ്റുമാനൂര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ സംസ്ഥാനത്ത് ചരക്കുലോറി പണിമുടക്ക്