നൂറോളം ആസൂത്രണ ബോർഡ് ജീവനക്കാർക്കു വോട്ട് ചെയ്യാനായില്ല 

വോട്ട് ചെയ്യാൻ അവസരം നൽകണമെന്നാണവശ്യപ്പെട്ടു ജീവനക്കാർ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു നിവേദനം നൽകി

Last Updated :20 January 2024, 8:00 am IST
Edited by :migrator

തിരുവനന്തപുരം: തപാൽ വോട്ടിനുള്ള ബാലറ്റുകൾ ലഭിക്കാൻ വൈകിയതിനെത്തുടർന്ന് ആസൂത്രണ ബോർഡ് ജീവനക്കാർക്ക് വോട്ട് ചെയ്യാനായില്ല. ആസൂത്രണ ബോർഡിലെ നൂറോളം ജീവനക്കാർക്കാണ് വോട്ട് നഷ്ടമായത്. വോട്ട് ചെയ്യാൻ അവസരം നൽകണമെന്നാണവശ്യപ്പെട്ടു ജീവനക്കാർ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു നിവേദനം നൽകി.

തിരുവനന്തപുരം കലക്ടറേറ്റിലെ തിരഞ്ഞെടുപ്പു വിഭാഗത്തിനു സംഭവിച്ച വീഴ്ചയാണ് ജീവനക്കാരുടെ വോട്ട് നഷ്ടപ്പെടുത്തിയത്. സ്പെഷൽ മെസഞ്ചർ വഴി അയക്കേണ്ടതിന് പകരം പോസ്റ്റ് ഓഫിസ് വഴി സാധാരണ തപാലിൽ ബാലറ്റുകൾ അയച്ചതാണ് ഇവ എത്താൻ വൈകിയത്. കഴിഞ്ഞ 21നകം ലഭിക്കേണ്ടിയിരുന്ന ബാലറ്റുകൾ പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകളിൽ 22ന് ശേഷമാണ് എത്തിയത്. 

16,17 തിയതികളിൽ ജീവനക്കാർക്ക് തിരഞ്ഞെടുപ്പു പരിശീലന ക്ലാസ് നടത്തിയിരുന്നു. അപ്പോൾ തന്നെ ബാലറ്റുകൾ അയയ്ക്കുമെന്നാണ് തിരഞ്ഞെടുപ്പു വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് വന്ന ദിവസങ്ങളിൽ അവധിയായിരുന്നതിനാൽ സ്പെഷൽ മെസഞ്ചർ വഴിയാണു ബാലറ്റുകൾ അയക്കേണ്ടിയിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നൂറോളം ആസൂത്രണ ബോർഡ് ജീവനക്കാർക്കു വോട്ട് ചെയ്യാനായില്ല