
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ ഈ മാസം ആറിന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പശ്ചാത്തലത്തിൽ നവംബർ ആറുമുതൽ മത്സ്യതൊഴിലാളികൾ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അടുത്ത ആറു ദിവസം സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് തമിഴ്നാട് തീരത്തും തെക്കന് കേരളത്തിലും പുതുച്ചേരിയിലും ആന്ധ്രയുടെ തെക്കന്തീരത്തും വടക്കുകിഴക്കന് കാലവര്ഷം എത്തിയത്. വെള്ളിയാഴ്ച ഇത് വടക്കന് കേരളത്തിലേക്ക് വ്യാപിച്ചു. സാധാരണ ഒക്ടോബര് പകുതിയോടെ എത്തേണ്ട തുലാവര്ഷം പതിനഞ്ച് ദിവസത്തോളം വൈകിയാണ് എത്തിയത്.
തിരുവനന്തപുരത്ത് കനത്ത മഴ പെയ്തതിന് പിന്നാലെ നെയ്യാര്, അരുവിക്കര, പേപ്പാറ ഡാമുകള് തുറന്നു. നദീതീരങ്ങളിൽ ജാഗ്രതാ നിർദേശമുണ്ട്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്കാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



