
പഞ്ചാബില്‍ വിഷമദ്യദുരന്തം; 21 പേര് മരിച്ചു
അമൃതസര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലെ 21 പേരാണ് മരിച്ചത്.

ചണ്ഡിഗഡ്: പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 21 പേര് മരിച്ചു. അമൃതസര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലെ 21 പേരാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ജ്യൂഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.
'അമൃത്സര്‍, ഗുരുദാസ്പൂര്‍, തന് താരന് എന്നിവിടങ്ങളില്‍ നടന്ന വ്യാജമരണത്തെക്കുറിച്ച് മജിസ്ട്രേട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. ജലന്ധര്‍ ഡിവിഷന് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. കുറ്റക്കാരായ ആരെയും ഒഴിവാക്കില്ലെന്നും' മുഖ്യമന്ത്രി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കാന്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരുടെ സേവനം തേടാമെന്ന് ജലന്ധര്‍ ഡിവിഷണല്‍ കമ്മീഷണറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വ്യാജമദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്താനും അവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
I have ordered a magisterial enquiry into suspected spurious liquor deaths in Amritsar, Gurdaspur and Tarn Taran. Commissioner, Jalandhar Division will conduct the enquiry and coordinate with concerned SSPs and other officers. Anyone found guilty will not be spared.
â Capt.Amarinder Singh (@capt_amarinder) July 31, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം



