പള്ളിയിലെത്തിയ യുവതിയെ കടന്നു പിടിച്ചു ;  വൈദികൻ അറസ്റ്റിൽ

സംസാരിച്ച ശേഷം തിരിഞ്ഞ് നടക്കാൻ തുടങ്ങുന്നതിനിടയിലാണ് യുവതിയുടെ പിൻഭാ​ഗത്ത് ഇയാൾ സ്പർശിച്ചത്

Last Updated :20 January 2024, 8:00 am IST

ലണ്ടൻ : പള്ളിയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. ലണ്ടനിലെ  കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യ(33)യാണ് അറസ്റ്റിലായത്.

കഴിഞ്ഞായാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസാരിച്ച ശേഷം തിരിഞ്ഞ് നടക്കാൻ തുടങ്ങുന്നതിനിടയിലാണ് യുവതിയുടെ പിൻഭാ​ഗത്ത് ഇയാൾ സ്പർശിച്ചത്.

വൈദികൻ അപമാനിച്ചുവെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പള്ളിമേടയിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വർഷം മുമ്പ് വൈദിക പട്ടം സ്വീകരിച്ച ഫാദർ ടോബി അടുത്തയിടെയാണ് പള്ളിയിൽ ചുമതലയേറ്റത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പള്ളിയിലെത്തിയ യുവതിയെ കടന്നു പിടിച്ചു ;  വൈദികൻ അറസ്റ്റിൽ