പാറശാല എംഎല്‍എയും സിപിഎം നേതാവുമായ സി കെ ഹരീന്ദ്രന് കോവിഡ്

Last Updated :20 January 2024, 8:30 am IST

News Now

തിരുവനന്തപുരം: പാറശാല എംഎല്‍എയും സിപിഎം നേതാവുമായ സി കെ ഹരീന്ദ്രന് കോവിഡ്. ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് തിരുവനന്തപുരത്താണ്. കഴിഞ്ഞ ചില ദിവസങ്ങളില്‍  തലസ്ഥാന ജില്ലയില്‍ പ്രതിദിനം ആയിരത്തിലധികം പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ്, ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് വൈറസ് ബാധയേറ്റ മറ്റ് എംഎല്‍എമാര്‍. 

മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ഇതില്‍ ഇ പി ജയരാജനും തോമസ് ഐസകും രോഗം ഭേദമായി ആശുപത്രി വിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാറശാല എംഎല്‍എ സി കെ ഹരീന്ദ്രന് കോവിഡ്