കടപ്ലാമറ്റം കൂവെള്ളൂര്‍ക്കുന്ന് കോളനിയില്‍ അറയ്ക്കല്‍കുന്നേല്‍ കുഞ്ഞുമോള്‍ മാത്യു (42) ആണ് കൊല്ലപ്പെട്ടത്.

Last Updated :19 January 2024, 11:58 pm IST

News Now

കോട്ടയം: പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കി. കടപ്ലാമറ്റം കൂവെള്ളൂര്‍ക്കുന്ന് കോളനിയില്‍ അറയ്ക്കല്‍കുന്നേല്‍ കുഞ്ഞുമോള്‍ മാത്യു (42) ആണ് കൊല്ലപ്പെട്ടത്. കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയാണ്. കഴുത്തിന് വേട്ടേറ്റ് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞുമോളെ വെട്ടിക്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഓട്ടോെ്രെഡവര്‍ സിബി മുഞ്ഞനാട്ടി(44)നെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. കൈഞരമ്പ് മുറിച്ചാണ് ഇയാള്‍ ജീവനൊടുക്കിയത്. ഇരുവരും വിവാഹിതരാണ്. കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലായില്‍ യുവതിയെ വെട്ടിക്കൊന്ന് അയല്‍വാസി ജീവനൊടുക്കി