
News Now
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

തൃശൂര്: പാലിയേക്കര ടോള് പ്ലാസയില് മാര്ച്ച് 31 വരെ രാത്രി 12 വരെ ടോള്പിരിവ് പൂര്ണമായി നിരോധിച്ച് ജില്ലാ കലക്ടര് എസ് ഷാനവാസ് ഉത്തരവിട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില് പണം കൈമാറുന്നത് കര്ശനമായി നിയന്ത്രിക്കണമെന്ന മാര്ഗ്ഗനിര്ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരോധനം.
നിരോധന ഉത്തരവ് പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന് ദേശീയപാത പ്രോജക്ട് ഡയറക്ടര്, ജില്ലാ പൊലീസ് മേധാവി എന്നിവരെ ജില്ലാ കലക്ടര് ചുമതലപ്പെടുത്തി. പാലിയേക്കരയില് ടോള് പിരിവിനായി തിരക്ക് ഏറുന്നവെന്ന പരാതിയില്മേല് ജില്ലാ കലക്ടര് സ്ഥലം സന്ദര്ശിച്ച് വേണ്ട നിര്ദ്ദേശങ്ങള് നല്കിയിരുന്നു. കേരളം ലോക്ക് ഡൗണ് ആയ പശ്ചാത്തലത്തിലാണ് രോഗസംക്രമണ സാധ്യത ഒഴിവാക്കാന് കലക്ടറുടെ ഉത്തരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


