
News Now
എമിറേറ്റ്സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

തിരുവനന്തപുരം: പെൻഷൻ വിതരണത്തിനുള്ള ക്രമീകരണം ഈ മാസവും തുടരും. അക്കൗണ്ട് നമ്പർ അടിസ്ഥാനമാക്കിയാണ് ക്രമീകരണം. പൂജ്യത്തിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉടമകൾ ആദ്യ പ്രവൃത്തി ദിവസമായ വ്യാഴാഴ്ച ഉച്ചയ്ക്കു മുൻപും, ഒന്നിൽ അവസാനിക്കുന്ന നമ്പറുള്ളവർ ഉച്ചയ്ക്കു ശേഷവും പെൻഷൻ വാങ്ങാൻ എത്തണം.
2, 3ൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾ രണ്ടാം പ്രവൃത്തി ദിനത്തിൽ എത്തണം. മൂന്നാം ദിനത്തിൽ 4, 5, നാലാം ദിനത്തിൽ 6, 7, അഞ്ചാം ദിനത്തിൽ 8, 9 നമ്പറുകാരും എത്തണം. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ നമ്പർ ക്രമം പാലിക്കാതെ എത്തിയാലും പെൻഷൻ നൽകണമെന്നു ജീവനക്കാരോടു നിർദേശിച്ചിട്ടുണ്ട്.
ഒരാൾ ഒന്നിലേറെപ്പേരുടെ പെൻഷൻ വാങ്ങുന്നതിനും തടസ്സമില്ല. ശനിയാഴ്ചകളിൽ പെൻഷൻ വിതരണമില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളവും ഇന്നു മുതൽ വിതരണം ചെയ്യും. ഈ മാസം ശമ്പളത്തിൽ സാലറി കട്ട് ഇല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



