പോക്‌സോ കേസില്‍ ജയിലിലായ യുവാവും കാമുകിയും തൂങ്ങിമരിച്ചു
അഞ്ച് ദിവസം മുമ്പ് കാണാതായ കമിതാക്കളെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വിതുര: അഞ്ച് ദിവസം മുമ്പ് കാണാതായ കമിതാക്കളെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിതുര വാവറക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന അബ്ദുല്‍ അസീസിന്റെയും ഫദീലയുടെയും മകന്‍ അറാഫത്ത് (26), ചെറ്റച്ചല്‍ മരുതുംമൂട് മൊട്ടമൂട് ഷിയാന മന്‍സിലില്‍ ഷിജുവിന്റെയും ഷീജയുടെയും മകള്‍ ഷിയാന (16) എന്നിവരാണ് മരിച്ചത്. സെപ്തംബര്‍ 25 മുതലാണ് ഇവരെ കാണാതായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അറാഫത്തും ഷിയാനയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം അറാഫത്ത് ഷിയാനയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി. തുടര്‍ന്ന് ഇരുവരെയും കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ നിന്ന് പിടികൂടി. അറാഫത്ത് പോക്‌സോ കേസ് പ്രകാരം മൂന്ന് മാസം ജയിലിലായി.
ഷിയാനയെ ബന്ധുക്കള്‍ക്കൊപ്പവും വിട്ടു. ജയിലില്‍ നിന്നിറങ്ങിയ അറാഫത്ത് വീണ്ടും പെണ്‍കുട്ടിയുമായി സൗഹൃദം കൂടി. 27ന് ഇവരെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിതുര പൊലീസില്‍ പരാതി നല്‍കി. ഇവരെ തെരഞ്ഞ് വിതുര പൊലീസ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മൂന്ന് ദിവസം എത്തിയിരുന്നെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.
അറാഫത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികളാണ് വിതുര പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 27ന് രാത്രിയാകാം ഇരുവരും മരിച്ചതെന്നാണ് നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

Related News

'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി
