ബിജെപി പ്രകടന പത്രികയിൽ ശബരിമല ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള

Last Updated :20 January 2024, 7:58 am IST

News Now

തൃശൂര്‍: ബിജെപി പ്രകടന പത്രികയിൽ ശബരിമല ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി സുപ്രീം കോടതിയിൽ നിലപാടെടുക്കുമെന്ന് പ്രകടന പത്രികയിൽ ബിജെപി വ്യക്തമാക്കുന്നു. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയിൽ അവതരിപ്പിച്ചിരിക്കുന്നത്. 

ശബരിമലയെ സംരക്ഷിക്കാൻ നിയമ നിർമാണം ഉൾപ്പടെ പരിഗണിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചട്ടലംഘന നോട്ടീസില്‍ സുരേഷ് ഗോപിയെ ശ്രീധരൻ പിള്ള ന്യായീകരിച്ചു. സ്ഥാനാർത്ഥികൾക്ക് ബിജെപിയുടെ പത്രികയിൽ പറഞ്ഞിട്ടുള്ള കാര്യം പറയാൻ അവകാശമുണ്ട്. ശബരിമലയെപ്പറ്റി പറഞ്ഞുകൂടാ എന്ന നിലപാട് കേരളത്തിലെ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതിൽ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ചാനലുകളിൽ പോയി വിശദീകരണം നൽകിയത് ശരിയായില്ല. നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് തിരുത്താന്‍ തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ടിക്കാറാം മീണയുടേതായി കേട്ടത് സിപിഎമ്മിന്‍റെ ശബ്ദമാണ്. ശബരിമലയെ ഉയർത്തിപ്പിടിച്ച് തന്നെ പ്രചാരണം നടത്തും. ദൈവത്തെ ഉയർത്തിപ്പിടിച്ച് പ്രചാരണം ശരിയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രചാരണം ശബരിമല തന്നെ; ശ്രീധരൻ പിള്ള