പ്രളയദുരിതം; പാമ്പുകളെ കൊല്ലരുതെന്ന് വനം വകുപ്പ്

ജീവികളെ കൊല്ലുന്നത് ശ്രദ്ധയില്‍ പെട്ടതോടെ നിര്‍ദേശവുമായി വനം വകുപ്പ് രംഗത്തെത്തി

Last Updated :20 January 2024, 12:17 am IST

തിരുവനന്തപുരം: പ്രളയം അവസാനിച്ച് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ കേരളത്തിന്റെ പല ഭാഗത്തും പാമ്പുകളടക്കമുള്ള ജീവികളുടെ രൂക്ഷ ശല്യം ഭീഷണിയാകുകയാണ്. ജീവികളെ കൊല്ലുന്നത് ശ്രദ്ധയില്‍ പെട്ടതോടെ നിര്‍ദേശവുമായി വനം വകുപ്പ് രംഗത്തെത്തി. 

പാമ്പുകളടക്കമുള്ള ജീവികളെ കൊല്ലരുതെന്ന് വനം വകുപ്പ് നിര്‍ദേശിച്ചു. വന്യജീവി സംരക്ഷണ നിയമത്തിന് കീഴില്‍ വരുന്ന ഒരു ജീവിയേയും കൊല്ലരുതെന്നും അത്തരം ജീവികളെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അടുത്തുള്ള വനം വകുപ്പിന്റെ ഓഫീസിലേക്ക് വിളിച്ച് അറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പ്രളയദുരിതം; പാമ്പുകളെ കൊല്ലരുതെന്ന് വനം വകുപ്പ്