
News Now
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. 20വരെ ഓണ്ലൈനില് അപേക്ഷിക്കാം. സംവരണ ഇതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്കായുള്ള 10 ശതമാനം സീറ്റ് സംബന്ധിച്ച് കഴിഞ്ഞദിവസം ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് സമയം നീട്ടിയത്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്കായുള്ള സര്ട്ടിഫിക്കറ്റുകല് വില്ലേജ് ഓഫീസില് നിന്നാണ് വാങ്ങേണ്ടത്. സംവരണ ഇതര വിഭാഗങ്ങളില് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന അപേക്ഷകര് മുഴുവന് സീറ്റുകളിലും ഇല്ലെങ്കില് ബാക്കിവരുന്ന സീറ്റുകള് അവസാന അലോട്ട്മെന്റില് പൊതു സീറ്റുകള് ആയി പരിഗണിച്ച് അലോട്ട്മെന്റ് നടത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




