ഫോണ്‍കെണി വിവാദത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എ കെ ശശീന്ദ്രന്‍. പൊതുപ്രവര്‍ത്തകരുടെ ജീവിതം എങ്ങനെയാകണം എന്ന കാര്യത്തില്‍ ഒരു പാഠമായിരുന്നു കേസ്.

Last Updated :20 January 2024, 12:09 am IST

News Now

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എ കെ ശശീന്ദ്രന്‍. പൊതുപ്രവര്‍ത്തകരുടെ ജീവിതം എങ്ങനെയാകണം എന്ന കാര്യത്തില്‍ ഒരു പാഠമായിരുന്നു കേസ്. പൊതുപ്രവര്‍ത്തകര്‍ക്ക് ധാര്‍മ്മികത അനിവാര്യമാണ്. ധാര്‍മ്മികത തന്റെ കാര്യത്തില്‍ മാത്രമായി ഒതുങ്ങരുത്. കോവൂര്‍ കുഞ്ഞിമോനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. എന്‍സിപിയില്‍ തനിക്ക് എതിരെ ഗൂഡാലോചന നടത്തിയതായി അറിയില്ലെന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. 

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ കെ ശശീന്ദ്രന്‍ ഇന്ന് എന്‍സിപി കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന കാര്യത്തില്‍ സംസ്ഥാനതലത്തില്‍ തത്വത്തില്‍ ധാരണയായി. ഇക്കാര്യം അറിയിക്കാനാണ് ശശീന്ദ്രന്‍ ശരദ് പവാര്‍ ഉള്‍പ്പെടെയുളള ദേശീയ നേതാക്കളെ കാണുന്നത്. എ കെ ശശീന്ദ്രന്റെ മന്ത്രിസഭ പുനപ്രവേശം നിയമസഭ സമ്മേളനത്തിന് ശേഷമേ ഉണ്ടാകുവെന്നാണ് വിവരം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫോണ്‍കെണി കേസ്: ജാഗ്രത കുറവുണ്ടായെന്ന് എ കെ ശശീന്ദ്രന്‍