ബസ് യാത്രയ്ക്കും ഇനി കാർഡ് മതി
കൊച്ചി മെട്രോ റെയിൽ കോർപറേഷനും (കെഎംആർഎൽ) ആക്സിസ് ബാങ്കും ചേർന്ന് അവതരിപ്പിച്ച കൊച്ചി- വൺ കാർഡ് ബസ് യാത്ര നടത്തുന്നവർക്കും ഇനി ഉപയോഗിക്കാം
കൊച്ചി: കൊച്ചി മെട്രോ റെയിൽ കോർപറേഷനും (കെഎംആർഎൽ) ആക്സിസ് ബാങ്കും ചേർന്ന് അവതരിപ്പിച്ച കൊച്ചി- വൺ കാർഡ് ബസ് യാത്ര നടത്തുന്നവർക്കും ഇനി ഉപയോഗിക്കാം. ഇപ്പോൾ 50 ബസുകളിൽ ഇതാരംഭിച്ചു. കൂടുതൽ ബസുകളിലേക്ക് ഇത് വ്യാപിപ്പിക്കും.
പ്രാരംഭ ആനുകൂല്യം എന്ന നിലയിൽ ബസ് യാത്രക്കാർക്ക് കൊച്ചി- വൺ കാർഡ് ഫീസിൽ ഒരു മാസത്തേക്ക് 100 ശതമാനം ഇളവാണ് ബാങ്ക് നൽകുന്നത്. കാർഡ് ഉപയോഗം കൂടുതൽപ്രോത്സാഹിപ്പിക്കുന്നതിന് ബസ് ഓപറേറ്റർമാർ ടിക്കറ്റ് നിരക്കിൽ അഞ്ച് ശതമാനം ഇളവും നൽകും. മെട്രോ യാത്രകൾക്കുള്ള 20 ശതമാനം ഇളവിനും മെട്രോ ട്രിപ് പാസുകൾക്കുള്ള 33 ശതമാനം ഇളവിനും പുറമേയാണിത്. കൊച്ചിയിലെ കച്ചവട സ്ഥാപനങ്ങൾ നൽകുന്ന വിവിധങ്ങളായ ഇളവുകളും യാത്രക്കാർക്ക് നേടാനാവും. ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ ഉടൻ ലഭ്യമാക്കും.
ബസുകൾ എവിടെ എത്തി എന്നറിയാനും ടിക്കറ്റുകൾ വാങ്ങാനും കാർഡിലെ ബാലൻസ് അറിയാനും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനും സാധിക്കും. ആക്സിസ് ബാങ്കിന്റെ തിരഞ്ഞെടുത്ത ശാഖകളിൽ കൊച്ചി- വൺ കാർഡ് വാങ്ങാനും റീച്ചാർജ് ചെയ്യുവാനും സൗകര്യമുണ്ട്.
കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോ. ഓപറേറ്റീവ് സൊസൈറ്റി, പെർഫെക്ട് ബസ് മെട്രോ സർവീസസ് എൽഎൽപി, കൊച്ചി വീൽസ് യുനൈറ്റഡ് എൽഎൽപി, മാ മെട്രോ എൽഎൽപി, മുസരിസ് എൽഎൽപി, പ്രതീക്ഷ ട്രാൻസ്പോർട്ട് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രേറ്റർ കൊച്ചിൻ ബസ് ട്രാൻസ്പോർട്ട് എൽഎൽപി എന്നിവയാണ് സേവനം ലഭ്യമാക്കുന്ന സ്വകാര്യ ബസ് ഓപറേറ്റർമാർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
