
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

കൊച്ചി: അശ്ലീല പരാമര്ശം നടത്തിയ യൂട്യൂബര് വിജയ് പി നായരെ മര്ദ്ദിച്ച കേസില് ഡബ്ബിംഗ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പ്രതികളുടെ അറസ്റ്റിന് വിലക്ക്. കേസില് പ്രതികളുടെ മുന്കൂര് ജാമ്യാപേക്ഷയില് വെളളിയാഴ്ച വിധി പറയും വരെ ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്ദേശിച്ചു. മുന്കൂര് ജാമ്യം നല്കുന്നത് തെറ്റായ സന്ദേശം നല്കുമെന്ന് പ്രോസിക്യൂഷന് വാദിച്ചു.
ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല് എന്നിവരാണ് മുന്കൂര് ജാമ്യം തേടി കോടതിയെ സമീപിച്ചത്. വിജയ് പി നായരുടെ മുറിയില് കടന്നു കയറി ആക്രമിച്ചിട്ടില്ല. പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്ജിക്കാരുടെ വാദം. എന്നാല് വിജയ് പി നായര് ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി നായരുടെ ലാപ്ടോപ്, മൊബൈല് ഫോണ് എന്നിവ പൊലീസിന് കൈമാറിയിട്ടുണ്ട്. മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹര്ജിയില് പറയുന്നു.
കേസില് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ട്. ഇത് തങ്ങള്ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല് അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര് ഹര്ജിയില് ആവശ്യപ്പെടുന്നത്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്ജിയെ സെഷന്സ് കോടതിയില് പൊലീസ് ശക്തമായി എതിര്ത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

