മത്സ്യബന്ധനത്തിന് അനുമതി; തീരമേഖലയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍

തീരപ്രദേശം മുഴുവന്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. 

Last Updated :20 January 2024, 8:28 am IST

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരത്തെ തീരദേശമേഖലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീരപ്രദേശം മുഴുവന്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. 

രാവിലെ ഏഴുമുതല്‍ വൈകിട്ട് നാലുവരെ കടകള്‍ തുറക്കാം. ഹോട്ടലില്‍ പാഴ്‌സല്‍ നല്‍കാം. സാമൂഹിക അകലം പാലിച്ച് മീന്‍പിടുത്തം അനുവദിക്കും. ബാങ്കുകളും സര്‍ക്കാര്‍ ഓഫിസുകളും പകുതി ജീവനക്കാരെവച്ച് പ്രവര്‍ത്തിപ്പിക്കാം. റേഷന്‍ കടകള്‍, അക്ഷയ സെന്ററുകള്‍ എന്നിവയും നിയന്ത്രണങ്ങളോടെ തുറക്കാം. 

വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പരമാവധി ഇരുപതുപേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇളവുകള്‍ അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മത്സ്യബന്ധനത്തിന് അനുമതി; തീരമേഖലയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍