മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ മരിച്ചു

മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ മരിച്ചു

Last Updated :20 January 2024, 8:23 am IST

റിയാദ്: മലയാളി യുവാവ് റിയാദിൽ മരിച്ചു. മലപ്പുറം താനൂർ അട്ടത്തോട് സ്വദേശി സൂപ്പിമഖാനകത്ത് യൂസഫിന്റെ മകൻ യൂഫിർ (25) ആണ് മരിച്ചത്. റിയാദിലെ ഖമീസ് മുശൈത്തിലാണ് യുവാവ് ജോലി ചെയ്തിരുന്നത്. 

മൂന്ന് വർഷം മുമ്പ് നാട്ടിൽ നിന്നെത്തിയ യൂഫിർ സഹോദരൻ യൂഫറിനൊപ്പം ഖമീസ് മുശൈത്തിൽ തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ് യൂസഫും ഇവിടെ റെഡിമെയിഡ് വസ്ത്ര ശാലയിൽ ജോലിക്കാരനാണ്. 

മൃതദേഹം നടപടികൾ പൂർത്തിയാക്കി ഖമീസ് മുശൈത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: സുലൈഖ, സഹോദരി സുനീറ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ മരിച്ചു