പതിനാലും പതിമൂന്നും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്

Last Updated :20 January 2024, 7:55 am IST

News Now

മലപ്പുറം: മഞ്ചേരിയിലും സമീപപ്രദേശത്തുമായി രണ്ട് കുട്ടികൾക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. പതിനാലും പതിമൂന്നും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും മൂക്കൊലിപ്പും മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഡിഫ്തീരിയ ബാധിതരാണെന്ന് തെളിഞ്ഞത്. 

ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടികളുടെ മാതാപിതാക്കളെ സമീപിച്ചപ്പോഴാണ് ഇരുവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നില്ലെന്നറിയിച്ചത്.

ജില്ലയിൽ കഴിഞ്ഞ രണ്ട് വർഷമായി അൻപതോളം പേർക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. വാക്സിന്‍ വിരുദ്ധ പ്രചാരണം മൂലം നിരവധി ആളുകൾ പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കുന്നില്ലെന്ന് മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ ഡോ കെ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്ത് രണ്ട് കുട്ടികൾക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു