
മാഡം സിനിമാനടി തന്നെയെന്നാവര്‍ത്തിച്ച് പള്‍സര്‍ സുനി; അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്നും സുനി
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് സിനിമാ നടി മാത്രമാണെന്നായിരന്നു സുനിയുടെ മറുപടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദുരൂഹ കഥാപാത്രമായ മാഡം ആരെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയില്ല. അങ്കമാലി കോടതിയില്‍ നടിയുടെ പേര് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് സിനിമാ നടി മാത്രമാണെന്നായിരന്നു സുനിയുടെ മറുപടി.
മാഡം ആരാണ് ഇന്ന് വെളിപ്പെടുത്തുമെന്നായിരുന്നു മുമ്പ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി മാധ്യമങ്ങള്‍ മുമ്പാകെ പറഞ്ഞിരുന്നത്. നടി ആരാണെന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുചോദിച്ചെങ്കിലും സിനിമാ നടിയാണെന്നുമാത്രമായിരുന്നു മറുപടി. മറ്റൊരു നടിയെ ആക്രമിത്ത കേസിലാണ് സുനിയെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. മാഡത്തിന്റെ പേര് വെളിപ്പെടുത്തുന്നതോടെ നടി ആക്രമിക്കപ്പെട്ട കേസിന് നിര്‍ണയാകമായ തെളിവ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



