മാധ്യമപ്രവര്‍ത്തകന്‍ കെ ആര്‍ ഹരി അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും ജനയുഗം ദിനപ്പത്രത്തിലെ സബ് എഡിറ്ററുമായ കെ ആര്‍ ഹരി നിര്യാതനായി

Last Updated :20 January 2024, 8:28 am IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും ജനയുഗം ദിനപ്പത്രത്തിലെ സബ് എഡിറ്ററുമായ കെ ആര്‍ ഹരി നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.48 നായിരുന്നു അന്ത്യം. ഭാര്യ അഞ്ജന എസ്ഇആര്‍ടിയിലെ റിസര്‍ച്ച് ഓഫീസറാണ്. മകള്‍ നിരഞ്ജന.വിദ്യാര്‍ത്ഥിയാണ്.

കേരള കൗമുദി, മെട്രോ വാര്‍ത്ത, തേജസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര വിശ്വഭാരതി കോളേജില്‍ അധ്യാപകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ ജനയുഗം ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ച്ചു. തുടര്‍ന്ന് മാരായിമുട്ടത്തെ കുടുംബ വീട്ടിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാരം പിന്നീട് തീരുമാനിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മാധ്യമപ്രവര്‍ത്തകന്‍ കെ ആര്‍ ഹരി അന്തരിച്ചു