'മുകേഷ് ആളൊരു സകല കലാ വല്ലഭനാണ്'; നടനെതിരെ കൂടുതൽ ആരോപണങ്ങൾ 

മുകേഷിനെതിരെ ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തക ടെസ്സ് ജോസഫ് ഉന്നയിച്ച ലൈം​ഗീക ആരോപണത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ 

Last Updated :20 January 2024, 12:19 am IST
Edited by :migrator

നടനും എംഎൽഎയുമായ മുകേഷിനെതിരെ ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തക ടെസ്സ് ജോസഫ് ഉന്നയിച്ച ലൈം​ഗീക ആരോപണത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. 19വർഷം മുൻപ് മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ടെസ്സ് നടത്തിയ വെളിപ്പെടുത്തൽ. ഇതേ കാലയളവിൽ നടന്ന മറ്റൊരു സംഭവം തുറന്നുപറഞ്ഞുകൊണ്ട് മുതിർന്ന മാധ്യമപ്രവർത്തകൻ ഷാജി ജേക്കബ്ബാണ് നടനെതിരെ രം​ഗത്തെത്തിയത്. 

അഭിമുഖം ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയോട് മുകേഷ് മോശമായി പെരുമാറിയെന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഷാജി ജേക്കബ് പറയുന്നത്. മുകേഷ് ആളൊരു സകല കലാ വല്ലഭനാണെന്നും അഭിമുഖത്തിന് ശേഷം പത്രപ്രവർത്തകയുടെ തോളിൽ കയ്യിട്ടെന്നും അദ്ദേഹം പറയുന്നു. പെൺകുട്ടി ഒഴിഞ്ഞുമാറി സ്ഥലം കാലിയാക്കുകയായിരുന്നെന്നും എഡിറ്ററോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

Story image

19 വര്‍ഷം മുന്‍പ് മുകേഷ് അവതാരകനായെത്തിയിരുന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിനിടെയാണ് മുകേഷ് അപമര്യാദയായി പെരുമാറിയതെന്നായിരുന്നു ടെസ് വെളിപ്പെടുത്തിയത്. എന്നാൽ ടെസ്സിനെ തനിക്ക് അറിയില്ലെന്നും അങ്ങനെ ഒരു കുട്ടിയെ ഓർമപോലുമില്ലെന്നായിരുന്നു മുകേഷിന്റെ പ്രതികരണം. ഇത് രാഷ്ട്രീയ ​ഗൂഢാലോചനയാണെന്നാണ് മുകേഷ് പ്രതികരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

'മുകേഷ് ആളൊരു സകല കലാ വല്ലഭനാണ്'; നടനെതിരെ കൂടുതൽ ആരോപണങ്ങൾ