മുന്നണിയിലെത്തും മുന്‍പ് വീരന് എല്‍ഡിഎഫിന്റെ രാജ്യസഭാ സീറ്റ്

രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കും - മുന്നണിയില്‍ സഹകരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനം - സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും 

Last Updated :20 January 2024, 12:11 am IST

തിരുവനന്തപുരം: വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനം. ജെഡിയുവിനെ എല്‍ഡിഎഫുമായി സഹകരിക്കിപ്പിക്കാനും ഇന്ന് ചേര്‍ന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. അതേസമയം മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം നിലപാട് അറിയിക്കാമെന്നും ഇടതുമുന്നണി നേതാക്കള്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിനായി സജീവമായി രംഗത്തിറങ്ങുമെന്ന് ജെഡിയു നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ ഈ മാസം 20ന വിൡച്ചുചേര്‍ക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. ജെഡിഎസ് ലയനത്തിന് ശേഷമായിരിക്കും ജെഡിയുവിന്റെ മുന്നണി പ്രവേശം. രാജ്യസഭാ സീറ്റില്‍ വീരേന്ദ്രകുമാര്‍ തന്നെയാകും സ്ഥാനാര്‍ത്ഥി.വീരന്‍ വിഭാഗം എല്‍ഡിഎഫുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ രാജ്യസഭാ സീറ്റ് വേണമെന്ന് ജെഡിയു സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. 

ജെഡിയു അഖിലേന്ത്യാ നേതൃത്വം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി ക്യാംപിലേക്ക് പോയതില്‍ പ്രതിഷേധിച്ചായിരുന്നു എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്.ഈ സാഹചര്യത്തിലായിരുന്നു രാജ്യസഭാ സീറ്റെന്ന് നിര്‍ദേശം ജെഡിയു ആവശ്യപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മുന്നണിയിലെത്തും മുന്‍പ് വീരന് രാജ്യസഭാ സീറ്റ്