വാവര് പള്ളിയില്‍ കയറാന്‍ ശ്രമം ; മൂന്ന് യുവതികള്‍ അറസ്റ്റില്‍ 

രുമേലി വാവര് പള്ളിയില്‍ കയറുന്നതിനായി എത്തിയ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. തിരുപ്പൂര്‍ സ്വദേശിയായ രേവതി, തിരുനെല്‍വേലി സ്വദേശി ഗാന്ധിമതി

Last Updated :20 January 2024, 7:53 am IST
Edited by :migrator

പാലക്കാട്‌ : എരുമേലി വാവര് പള്ളിയില്‍ കയറുന്നതിനായി എത്തിയ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. തിരുപ്പൂര്‍ സ്വദേശിയായ രേവതി, തിരുനെല്‍വേലി സ്വദേശി ഗാന്ധിമതി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമെത്തിയ മൂന്ന് പുരുഷന്‍മാരെയും അറസ്റ്റ് ചെയ്തു.

ഹിന്ദുമക്കള്‍ കക്ഷി പ്രവര്‍ത്തകരായ ഈ സ്ത്രീകള്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെങ്കില്‍ വാവര് പള്ളിയിലും കയറ്റണമെന്നാണ് ഇവരുടെ ആവശ്യം. കൊഴിഞ്ഞാമ്പാറയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതികള്‍ പ്രവേശിക്കാനെത്തിയതിനെ തുടര്‍ന്ന് വാവര് പള്ളിയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തീര്‍ത്ഥാടനകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കൂടുതല്‍ കരുതല്‍ നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വാവര് പള്ളിയില്‍ കയറാന്‍ ശ്രമം ; മൂന്ന് യുവതികള്‍ അറസ്റ്റില്‍