വാഹനാപകടത്തില്‍ വി.ടി ബല്‍റാം എംഎല്‍എയുടെ ഡ്രൈവര്‍ മരിച്ചു

തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്‍ (43) ആണ് മരിച്ചത്

Last Updated :20 January 2024, 12:13 am IST

പാലക്കാട്; വി.ടി ബല്‍റാം എംഎല്‍എയുടെ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്‍ (43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ജയന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തിരുമിറ്റക്കോട് എല്‍പി സ്‌കൂളിനു സമീപം ഉച്ചകഴിഞ്ഞ രണ്ടു മണിയോടെയായിരുന്നു അപകടം.

വീടിനു മുന്‍പിലെ റോഡരികില്‍ ബൈക്ക് നിര്‍ത്തിയിട്ട് സുഹൃത്തിനോടു സംസാരിച്ചു നില്‍ക്കുകയായിരുന്ന ജയനുനേരെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുമിറ്റക്കോട് എല്‍പി സ്‌കൂളിനു സമീപം ഞായറാഴ്ച ഉച്ച രണ്ടോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന് മുകളിലേക്ക് തെറിച്ച് വീണ ജയനെ പെരിന്തല്‍മണ്ണ ആശുപത്രി്യിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണത്തില്‍ ബല്‍റാം അനുശോചനം അറിയിച്ചു. സഹപ്രവര്‍ത്തകന്‍ എന്നതിലുപരി സുഹൃത്തും സഹോദര തുല്യനുമായ ജയന്റെ വേര്‍പാട് തീര്‍ത്തും ദുഖകരമാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ ഓര്‍മക്കുറിപ്പിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വാഹനാപകടത്തില്‍ വി.ടി ബല്‍റാം എംഎല്‍എയുടെ ഡ്രൈവര്‍ മരിച്ചു