വീണാ ജോര്‍ജ് എംഎല്‍എയ്ക്ക് സിപിഎം അംഗത്വം

Last Updated :20 January 2024, 12:00 am IST

News Now

പത്തനംതിട്ട: ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന് സിപിഎം അംഗത്വം നല്‍കി. പത്തനംതിട്ട ഇഎംഎസ് ഭവന്‍ ബ്രാഞ്ചിലാണ് വീണ പ്രവര്‍ത്തിക്കുക. എഐസിസി അംഗത്വം ഉപേക്ഷിച്ച് കഴിഞ്ഞ തവണ ഇടതു സ്വതന്ത്രനായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഡ്വ. പീലിപ്പോസ് തോമസിനും പാര്‍ട്ടി അംഗത്വം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കെഎസ്എഫ്ഇ ചെയര്‍മാനാണ് പീലിപ്പോസ് തോമസ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ ഇടതു സ്വതന്ത്രായായാണ് വീണാ ജോര്‍ജ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ ശിവദാസന്‍ നായര്‍ക്കെതിരെ അട്ടിമറി ജയം നേടാന്‍ വീണയ്ക്കായിരുന്നു. ദൃശ്യമാധ്യമ പ്രവര്‍ത്തന രംഗത്തുനിന്നാണ് വീണ ജോര്‍ജ് രാഷ്ട്രീയത്തില്‍ എത്തിയത്.

Story image

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്, ഡിസിസി പ്രസിഡന്റ് ആയിരുന്ന അഡ്വ. പീലിപ്പോസ് തോമസ് കോണ്‍ഗ്രസില്‍നിന്നു രാജിവച്ചത്. ആന്റോ ആന്റണിയെ വീണ്ടും സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ഇടതു സ്വതന്ത്രനായി മത്സരിച്ച പീലിപ്പോസ് തോമസിനു വിജയം നേടാനായില്ലെങ്കിലും കടുത്ത പോരാട്ടം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണാ ജോര്‍ജ് എംഎല്‍എയ്ക്ക് സിപിഎം അംഗത്വം