
വീണ്ടും ശിശുമരണം: അട്ടപ്പാടിയില്‍ നവജാതശിശു മരിച്ചു
അമ്മയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ശാരീരിക ബുദ്ധിമുട്ടുകളും പ്രസവ വേദനയും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ കോട്ടപ്പുറം ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ അവിടെ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ല. അവിടെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല. കോട്ടപ്പുറം ആശുപത്രിയില്‍ രാത്രികളില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. ഈ വര്‍ഷം മരിക്കുന്ന പതിനാഞ്ചമത്തെ കുഞ്ഞാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


