മുടി നരപ്പിച്ച് വേഷം മാറിയാണ് ദര്‍ശനം നടത്തിയതെന്നാണ് സൂചന

Last Updated :20 January 2024, 7:53 am IST

News Now

സന്നിധാനം : ശബരിമലയില്‍ വീണ്ടും യുവതി പ്രവേശിച്ചതായി വെളിപ്പെടുത്തല്‍. ശബരിമലയിലെ യുവതീ പ്രവേശനത്തിനായി രൂപീകരിച്ച ഓണ്‍ലൈന്‍ കൂട്ടായ്മയായ 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വെളിപ്പെടുത്തല്‍. മുടി നരപ്പിച്ച് വേഷം മാറിയാണ് ദര്‍ശനം നടത്തിയതെന്നാണ് സൂചന.

ശബരിമലയില്‍ യുവതി പ്രവേശിക്കുന്ന ദൃശ്യങ്ങളും പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശി മഞ്ജു ഇന്നലെ പകല്‍ ശബരിമലയില്‍ പ്രവേശിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. മഞ്ജു  സന്നിധാനത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. പൊലീസ് സുരക്ഷയുണ്ടായിരുന്നില്ലെന്ന് മഞ്ജു പറഞ്ഞു.

മഞ്ജു ഇതിനു മുന്‍പും ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് എത്തിയിരുന്നു. വലിയ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചതോടെ പിന്തിരിയുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു ഇന്നലത്തെ സന്ദര്‍ശനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേഷം മാറി യുവതി ശബരിമല ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പുറത്ത്