
വൈക്കം വിജയലക്ഷ്മിക്ക് ഇരട്ട റെക്കോര്‍ഡും ഡോക്ടറേറ്റും
ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് അവാര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡുമാണ് ഒരേ സമയത്ത് വിജയലക്ഷ്മി സ്വന്തമാക്കിയത്

കൊച്ചി: അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി ഗായത്രിവീണയില്‍ ഗാനങ്ങള്‍ മീട്ടി വൈക്കം വിജയലക്ഷ്മി ഒരേസമയം രണ്ടു റെക്കോര്ഡുംഡോക്ടറേറ്റും
സ്വന്തമാക്കി. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് അവാര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡുമാണ് ഒരേ സമയത്ത് വിജയലക്ഷ്മി സ്വന്തമാക്കിയത്.യു.കെയിലെ വേള്‍ഡ് റെക്കോഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റിനും വൈക്കം വിജയലക്ഷ്മിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ ആറു മാസത്തിനകം പൂര്‍ത്തിയാകും.
എറണാകുളം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ എഷ്യ ബുക്ക് ഓഫ് റെക്കോഡ് ദക്ഷിണേന്ത്യ തലവന്‍ വിവേക് രാജ അവാര്‍ഡുകള്‍ വൈക്കം വിജയലക്ഷ്മിക്ക് കൈമാറി.
ഗായത്രിവീണയില്‍ ഇരട്ട റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ വനിതയാണ് വൈക്കം വിജയലക്ഷ്മി.അദ്ഭുതകരമായ സംഭവമാണിപ്പോള്‍ നടന്നത്. വളരെയധികം സന്തോഷം തോന്നുന്നു. ഡോക്ടറേറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
