തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇന്ന് കൂടി അവസരം

Last Updated :20 January 2024, 8:29 am IST

News Now

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇന്ന് കൂടി അവസരം. ജൂൺ 17ന്‌ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച്‌ കരടായി പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക സെപ്‌തംബർ 26ന്‌ പ്രസിദ്ധീകരിക്കും

വോട്ടർപട്ടികയിൽ പേരുചേർക്കാനും തിരുത്തലിനും സ്ഥാനമാറ്റത്തിനും 26ന് വൈകീട്ട് അഞ്ച് മണിവരെയാണ് സമയം. പേര്‌ ഒഴിവാക്കാൻ നേരിട്ടോ തപാൽ മുഖേനയോ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക്‌ നൽകണം. മരിച്ചവരുടെ പേര്‌ ഉദ്യോഗസ്ഥർ സ്വമേധയാ ഒഴിവാക്കും.‌ ജനുവരി 20ന്‌ പ്രസിദ്ധീകരിച്ച കരട്‌ പട്ടികയിലെ ആക്ഷേപങ്ങൾകൂടി പരിഹരിച്ചാകും വോട്ടർപട്ടിക തയ്യാറാക്കേണ്ടതെന്ന്‌ കമീഷണറുടെ നിർദേശം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും എല്ലാ നടപടികളും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇന്ന് കൂടി  അവസരം