
ശബരിമല : നിയമസഭയില്‍ പ്രതിപക്ഷ ബഹളം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു
പ്രതിപക്ഷ എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥ കാണിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും, ഇക്കാര്യം ഉന്നയിച്ച് സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുന്ന യുഡിഎഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിഷേധിച്ചു.
പ്രതിപക്ഷം ബഹളം അവസാനിപ്പിക്കണമെന്നും, സഭ നടപടികളോട് സഹകരിക്കണമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ബഹളം തുടര്‍ന്നു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥ കാണിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി, നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
പ്രതിപക്ഷ എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടാമെന്ന് കഴിഞ്ഞദിവസം സ്പീക്കര്‍ സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് ഇടപെടലുകള്‍ നടത്തിയെന്നും സ്പീക്കര്‍ അറിയിച്ചിരുന്നു. ശബരിമല വിഷയം ഉന്നയിച്ച് യുഡിഎഫ് എംഎല്‍എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവരാണ് സത്യഗ്രഹ സമരം നടത്തുന്നത്. ഇത് അഞ്ചാം ദിവസമാണ് ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ സ്തംഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

Related News


76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്
