ശബരിമല: 3 മാസത്തെ വരുമാനത്തില്‍ 8.32 കോടി കുറവ്

നിറപുത്തരി മുതല്‍ തുലാമാസപൂജ വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 13.11 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ ലഭിച്ചത് 4.79 കോടി രൂപമാത്രമാണ്

Last Updated :20 January 2024, 12:19 am IST
Edited by :migrator

ശബരിമല: ശബരിമലയിലെ 3 മാസത്തെ വരുമാനത്തില്‍ 8.32 കോടി രൂപയുടെ കുറവ്. പ്രളയവും യുവതി പ്രവേശ വിവാദവുമാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചത്.

നിറപുത്തരി മുതല്‍ തുലാമാസപൂജ വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 13.11 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ ലഭിച്ചത് 4.79 കോടി രൂപമാത്രമാണ്. പ്രളയത്തെ തുടര്‍ന്ന് ചിങ്ങമാസ പൂജയ്ക്ക് ഭക്തര്‍ ഇല്ലായിരുന്നു.  യുവതി പ്രവേശ വിവാത്തിനുശേഷം ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്നും വഴിപാടിന് സാധനങ്ങള്‍ വാങ്ങി നല്‍കിയാല്‍ മതിയെന്നുമുള്ള പ്രചാരണം ശക്തമാണ്. അതിനാല്‍ കാണിക്കയില്‍ സ്വാമി ശരണം എന്നെഴുതിയ തുണ്ട് പേപ്പറുകള്‍ ഏറെയായിരുന്നു. തുലാമാസ പൂജാദിനങ്ങളില്‍ ലഭിച്ചത് 2.69 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 5.62 കോടി രൂപയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ശബരിമല: 3 മാസത്തെ വരുമാനത്തില്‍ 8.32 കോടി കുറവ്